തൊടുപുഴ: ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാരിനെതിരെ നിരന്തരം കള്ളപ്രചരണങ്ങൾ നടത്തി സർക്കാരിനെ അട്ടിമറിക്കാൻ നടത്തുന്ന യുഡിഎഫ്, ബി.ജെപി മുന്നണികളുടെ ശ്രമങ്ങൾക്കെതിരെ ഇന്ന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ അറിയിച്ചു. എൽഡിഎഫ് നേതാക്കളും
ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടി രാവിലെ 10.30ന് ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ജനകീയ കൂട്ടായ്മയിൽഎൽഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്നും ശിവരാമൻ അറിയിച്ചു.