പീരുമേട്: അംബ്ദേക്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ പീരുമേട് മണ്ഡലത്തിലെ മൂങ്കിലാർ, ലാഡ്രം പത്മാപുരം പട്ടികജാതി സങ്കേതങ്ങളിലെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. മൂങ്കിലാർ പട്ടികജാതി കമ്മ്യൂണിറ്റി ഹാളിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന യോഗത്തിൽ മന്ത്രി എ കെ ബാലൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവ്വഹിക്കും . മന്ത്രി എം എം മണി അദ്ധ്യക്ഷത വഹിക്കും. രണ്ടു കോളനികളിലും ഓരോ കോടി രൂപ ചെലവഴിച്ചുളള വികസന പ്രവർത്തനങ്ങളാണ്. പൂർത്തീകരിച്ചിട്ടുളളത്. അഡ്വ.ഡീൻ കുര്യാക്കോസ് എം. പി വിശിഷിടാതിഥിയായിരിക്കും. ഇ എസ് ബിജിമോൾ എംഎൽഎ സ്വാഗതം പറയും. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. മനോഹരൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി, വണ്ടിപ്പെരിയാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി ഹരിദാസ്, എസ്. പ്രവീണ തുടങ്ങിയവർ പങ്കെടുക്കും.