കാഡ്സിന്റെ നേതൃത്വത്തിൽ കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ നടപ്പാക്കുന്ന പുഴയോര മത്സ്യകൃഷിയുടെ ഭാഗമായി കർഷകർക്ക് പരിശീലനംനൽകും. നാളെ 2:30 ന് ഗൂഗിൾ മീറ്റിലൂടെപരിശീലനപരിപാടിക്ക് ഡോ ബിനു വർഗീസ്, നേതൃത്വം നൽകും. ആദ്യഘട്ടത്തിൽ 100 കർഷകരെ ഉൾപ്പെടുത്താനാണ് പദ്ധതിയിടുന്നത്.കുളത്തിന്റെ നിർമ്മാണം, മത്സ്യകുഞ്ഞിന്റെ ലഭ്യത, പരിപാലനരീതി, വിളവെടുപ്പ,വിപണനം എന്നിവയിലാണ് പരിശീലനം നൽകുക. തുടർന്ന് മത്സ്യകുഞ്ഞുങ്ങളെ മുൻകൂട്ടി നിശ്ചയിച്ച തിയതികളിൽ വിതരണം ചെയ്യും. തൊടുപുഴയാറിന്റെ ഇരുകരകളിലുമുള്ള മത്സ്യകൃഷിക്ക് അനുയോജ്യമായ സ്ഥലം ഉള്ള കർഷകർക്ക് വെബിനാറിൽ പങ്കെടുക്കാവുന്നതാണ്.താല്പര്യമുള്ളവർ രജിസ്‌ട്രേഷനായി 9645080436 നമ്പറിൽ ബന്ധപ്പെടണമെന്ന് കാഡ്ഡ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അറിയിച്ചു