ഇടുക്കി: ലോക പേവിഷ ബാധാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ. നിർവ്വഹിച്ചു. ഡെ. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുഷമ. പി. കെ. അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ അസ്സി. പ്രൊഫസർമാരായ ഡോ. മീനു, ഡോ. ജനിസ് എന്നിവർ വെബിനാറിനു നേതൃത്വം നൽകി.

ജില്ലയിലെ 60 സ്ഥാപനങ്ങളിലെ ഡോക്ടർ മാരും ജീവനക്കാരും വെബിനാറിൽ പങ്കെടുത്തു. വെബിനാറിൽ നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ. സുജിത്ത് സുകുമാരൻ ഡിസ്ട്രിക്ട് മാസ് മീഡിയാ ഓഫീസർ ആർ. അനിൽ കുമാർ, ഡെ. ജില്ലാ മാസ് മീഡിയാ ഓഫീസർ ജോസ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.