subgudge
ഗാന്ധി ജയന്തി ദിനത്തിൽ നടത്തുന്ന സേവന പ്രവർത്തനത്തിന് മുന്നോടിയായി മുട്ടം ബാർ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച വിവിധ വകുപ്പധികൃതരുടെ യോഗത്തിൽ സബ്ജഡ്ജ് ദിനേശ് എം പിള്ള സംസാരിക്കുന്നു.

തൊടുപുഴ: ഗാന്ധി ജയന്തി ദിനത്തിൽ തൊടുപുഴ മുട്ടം സംസ്ഥാന പാതയിൽ വിവിധ വകുപ്പുകൾ സംയുക്തമായി സേവനരംഗത്തിറങ്ങും.ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.. ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ റോഡിനിരുവശവുമുള്ള തടസ്സങ്ങളും റോഡിന്റെ അപാകതകളും പരിഹരിക്കുന്നതിന് പുറമെ, റോഡിന്റെ വശങ്ങളിൽ അലങ്കാര ചെടികൾ നട്ട് റോഡിനെ സൗന്ദര്യവൽക്കരിക്കുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ള പറഞ്ഞു.
രണ്ടാം ഘട്ട അവലോകന യോഗം മുട്ടം ബാർ അസോസിയേഷൻ ഹാളിൽ നടത്തി.യോഗത്തിൽ പൊലീസ്, ഫോറസ്റ്റ്, റവന്യു,പി.ഡബ്ല്യു.ഡി, കെ.എസ്. ഇ. ബി., പഞ്ചായത്ത്, എക്‌സസൈസ്, യുവജന ക്ഷേമ ബോർഡ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും തൊടുപുഴ ബാർ അസോസിയേഷൻ, ലയൺസ് ക്ലബ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, റസിഡൻഷ്യൽ അസോസിയേഷൻ, ഐ.എം.എ., വർക്ക് ഷോപ്പ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, മലങ്കര എസ്റ്റേറ്റ് തുടങ്ങിയവയുടെ ഭാരവാഹികളും പങ്കെടുത്തു.