മുട്ടം: ടെലഫോൺ എക്സേഞ്ചിന് സമീപം കടത്തിണ്ണയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.ഉടുമ്പന്നൂർ കുന്നുംപുറത്ത് പീറ്ററി(60) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരൻ ഇന്നലെ രാവിലെ കടയിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മുട്ടം പൊലീസിന്റെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ് മോട്ടത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. തടിക്കച്ചവടവുമായി ബന്ധപ്പെട്ടാണ് പീറ്റർ മുട്ടത്ത് എത്തിയതെന്ന് പറയുന്നു. സംസ്ക്കാര ചടങ്ങ് ഇന്ന് രാവിലെ 10 ന് . ഭാര്യ: പരേതയായ സലോമി, മക്കൾ: പ്രിൻസി, ആൻസി.