prathikal
അറസ്റ്റിലായ പ്രതികൾ

ചെറുതോണി : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പിന്നാലെ കാറിൽ എത്തി ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. തങ്കമണി കൂട്ടപ്ലാക്കൽ ജസ്ബിൻ ,തകടിയേൽ നിതിൻ മാത്യു ,പാണ്ടിപ്പാറ വള്ളിപറമ്പിൽ മാത്യു എന്നിവരാണ് തങ്കമണി പൊലീസിന്റെ പിടിയിലായത് ഇവർക്കെതിരെ പോകസോ നിയമപ്രകാരം കേസ് എടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ മരിയാപുരം മില്ലുംപടിക്ക് സമീപം സംസ്ഥാനപാതയിലൂടെ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രണ്ട് പെൺകുട്ടികളെ പിന്തുടർന്ന് എത്തിയ യുവാക്കൾ ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇവർ ഓടി റോഡിന്റെ മറുവശത്തുകൂടിനടക്കാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തി. ഭയന്നു വിറച്ച കുട്ടികൾ വിജനമായ സ്ഥലമായിരുന്നതിനാൽ അര കിലോമീറ്റെറോളം ഓടി സമീപത്തേ ഒരു വീട്ടിൽ അഭയം തേടുകയായിരുന്നു.യുവാക്കൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു . അന്വേഷണ സംഘത്തിൽ എസ് ഐ സി പി രഘുവരനൊപ്പം, എസ് ഐ സാബു തോമസ് ,എ എസ് ഐ ജേക്കബ് യേശുദാസ്,സിപിഒ മാരായ ബിജോയ് ജോഷി വനിതാ സിപിഒ രശ്മി എന്നിവർ ഉണ്ടായിരുന്നു.