ചെറുതോണി: 1964ലെയും 1993 ലെയും ഭൂപതിവ് നിയമങ്ങൾ ഭേദഗതി നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന 2019 ഡിസംബർ 17 ലെ സർവ്വകക്ഷിയോഗതീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളകോൺഗ്രസ് (എം) റിലേ സത്യാഗ്രഹസമരം 36ദിവസം പിന്നിട്ടു.
യു.ഡി.എഫ് നിർദ്ദേശാനുസരണം കൊവിഡ് നിയമങ്ങൾ പാലിച്ചും പാർട്ടി നേതാവായ സി.എഫ് തോമസിനോടുള്ള ആദരസൂചകമായുള്ള ദു:ഖാചരണം നടത്തിയുമാണ് സത്യാഗ്രഹം ചെറുതോണിയിൽ ആരംഭിച്ചത്.
ഇടുക്കി കാർഷിക വികസനബാങ്ക് ഡയറക്ടർബോർഡ് അംഗവും കർകയൂണിയൻ (എം) സംസ്ഥാനസെക്രട്ടറിയേറ്റംഗവുമായ ബെന്നി പുതുപ്പാടി ഉത്ഘാടനം ചെയ്തു.കേരളാകോൺഗ്രസ് (എം) ജോസഫ് ദേവികുളം മണ്ഡലം പ്രസിഡന്റ് എ.ആർ. ബേബി, യൂത്ത്ഫ്രണ്ട് മൂന്നാർ മണ്ഡലം പ്രസിഡന്റ് സിജോ പന്തിരുപാറ, കെ.ടി.യു.സി ജില്ലാസെക്രട്ടറി കെ.ആർ സജീവ്കുമാർ എന്നിവരാണ് സത്യാഗ്രഹം അനുഷ്ടിച്ചത്. പാർട്ടി സംസ്ഥാന സ്റ്റിയറിംഗ്കമ്മറ്റിയംഗം വർഗ്ഗീസ് വ്ട്ടിയാങ്കൽ, ജില്ലാസെക്രട്ടറി കെ.കെ വിജയൻ , സംസ്ഥാന കമ്മറ്റിയംഗം ടോമി തൈലംമനാൽ, ജില്ലാകമ്മറ്റിയംഗം ജോർജ് കുന്നത്ത് എന്നിവർ സത്യാഗ്രഹികളെ സന്ദർശിച്ചു.