തൊടുപുഴ: മോട്ടോർ വാഹന വകുപ്പ്, ആരോഗ്യവകുപ്പ് പോലീസ്‌ എന്നിവയുടെ നേതൃത്വത്തിൽ വെങ്ങല്ലൂരിൽ ആന്റിജൻ പരിശോധന നടത്തി. തൊടുപുഴ ജോയിന്റ് ആർ ടി ഒ പി എ നസീർ അദ്ധ്യക്ഷത വഹിച്ച യോഗം ഡിവൈഎസ് പി പി കെ സദൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷിംനാസ്‌ ,മഹല്ല് കമ്മിറ്റി ചെയർമാൻ ഇസ്മായേൽ എന്നിവർ സംസാരിച്ചു. തുടർന്ന് 111 ആളുകൾക്ക് ആന്റിജൻ പരിശോധന നടത്തി. എൻഫോഴ്സ്മെന്റ് എ എം വി ഐ ദിനേശ് കുമാർ എം, രാംദേവ് പി ആർ എന്നിവർ നേതൃത്വം നൽകി.