തൊടുപുഴ: യുഡിഎഫിന്റെയും ബിജെപിയുടെയും അക്രമസമരങ്ങൾക്കും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡനീക്കത്തിനുമെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിച്ച കൂട്ടായ്മ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ അദ്ധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ കെ ജയചന്ദ്രൻ, അനിൽ കൂവപ്ലാക്കൽ, എം എ ജോസഫ്, ജോർജ് അഗസ്ര്രിൻ, എം എം സുലൈമാൻ, സോമശേഖരൻ നായർ, പോൾസൺ മാത്യു, ബാബു മഞ്ഞള്ളൂർ
എൽഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം കൺവീനർ വി വി മത്തായി സ്വാഗതവും സിപിഐ താലൂക്ക് സെക്രട്ടറി പി പി ജോയി നന്ദിയും പറഞ്ഞു. എംഎൽഎ മാരായ എസ് രാജേന്ദ്രൻ, ഇ എസ് ബിജിമോൾ, സിപി എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, എൽഡിഎഫ് ജില്ലാ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.