നെടുങ്കണ്ടം : പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സിലെ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനത്തിന് അപേക്ഷിച്ച് ഇടുക്കി ജില്ല റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് നെടുങ്കണ്ടം ഗവ.പോളിടെക്‌നിക്ക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാമത് സ്‌പോട്ട് അഡ്മിഷൻ വ്യാഴാഴ്ച കോളേജിൽ വച്ച് നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പ്രവേശനം ആഗ്രഹിക്കുന്നവർ രാവിലെ 11 ന് മുൻപായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നെടുങ്കണ്ടം ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 04868 234082, 9995599717, 9946560483 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.