ഗവ.സ്‌കൂൾ ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പഴയരിക്കണ്ടം സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി പുനർനിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം കെ പി സി സി ജനറൽ സെക്രട്ടറി റോയി കെ പാലോസ് നിർവ്വഹിച്ചു. പ്രസിഡന്റ് പി എം നാസർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി എം ഫിലിപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി .
പഴയരിക്കണ്ടം ഗവ.ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസിലും ,രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ഈ ഉദ്യമം ഏറ്റെടുത്തത് . സെക്രട്ടറി ജയിംസ് സെബാസ്റ്റ്യൻ ,ജോ. സെക്രട്ടറി ദീപു ജോസ് , രാജിമോൻ ഗോവിന്ദ് ,രതീഷ് വി ആർ , മനോജ്കുമാർ ,ബിജുമോൻ ജോസഫ് , ഹെഡ്മാസ്റ്റർ മോഹൻദാസ് ,സീനിയർ ടീച്ചർ ഉഷാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു .