bijimol
ഇ. എസ് ബിജിമോൾ എം എൽ എ പുള്ളിക്കാനംവാഗമൺ, വാഗമൺകുവിലേറ്റം റോഡ് നിർമ്മാണ ഉദ്ഘാടന ശിലാഫലകം അനാഛാദനം ചെയ്യുന്നു.

പുള്ളിക്കാനംവാഗമൺ, വാഗമൺകുവിലേറ്റം റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവ്വഹിച്ചു


പീരുമേട്: ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് പ്രാധാന്യം നൽകിയിട്ടുണ്ട്. ഏറ്റവും അധികം പ്ലാൻ ഫണ്ട് അനുവദിച്ചിട്ടുള്ളത് ഇടുക്കി ജില്ലക്കാണെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു.എറണാകുളം-തേക്കടി സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പുള്ളിക്കാനംവാഗമൺ, വാഗമൺകുവിലേറ്റം റോഡിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എറണാകുളം തേക്കടി സ്റ്റേറ്റ് ഹൈവേ പൂർത്തീകരിക്കപ്പെടുന്നതോടെ എറണാകുളത്തു നിന്നും തേക്കടിക്കു പോകുവാൻ ഏറ്റവും ദൂരം കുറഞ്ഞ പാതയായി ഇത് മാറും. റോഡിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കും. .

വാഗമൺ വി.ഡി.എ ഹാളിൽ നടത്തിയ യോഗത്തിൽ ഇ എസ് ബിജിമോൾ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബിജിമോൾ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു. അഡ്വ. ഡീൻ കുര്യാക്കോസ് എം .പി മുഖ്യപ്രഭാഷണം നടത്തി.

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ നിർമ്മൽ, ഉപ്പുതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സത്യൻ, ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേന്ദ്രൻ, വാഴൂർ സോമൻ, ജില്ലാ പഞ്ചായത്തംഗം മോളി ഡൊമനിക്, എക്സി. എഞ്ചിനീയർ വി. പി ജാഫർഖാൻ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

17.7 കോടി യുടെ

പദ്ധതി

എറണാകുളംതേക്കടി സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പുള്ളിക്കാനംവാഗമൺ, വാഗമൺകുവിലേറ്റം റോഡ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, പ്രധാനമായും വടക്കൻ ജില്ലകളിൽ നിന്നും എത്തുന്ന വിനോദസഞ്ചാരികൾക്കും മറ്റു ജനങ്ങൾക്കും ഇടുക്കി ജില്ലയിലെ പ്രധാന സ്ഥലങ്ങളായ തേക്കടി, കട്ടപ്പന, നെടുംകണ്ടം, ഉടുമ്പൻചോല, ദേവികുളം, മൂന്നാർ എന്നീ സ്ഥലങ്ങളിലേക്ക് വേഗത്തിലെത്താൻ ഇതുവഴി കഴിയും.17.7 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്കുളളത്. അന്താരാഷ്ട്ര നിലവാരത്തിൽ ബിഎംബിസി ചെയ്യുകയും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ, ഓടകൾ, ഇന്റർലോക്ക് ടൈൽ വിരിച്ച് ആവശ്യമായ ഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടയുളള പ്രവർത്തികളാണ് പദ്ധതിയിലുളളത്.