ഇടുക്കി: സംസ്ഥാനത്ത് സപ്ലൈകോയുടെ നവീകരിച്ച ആറു വില്പനശാലകളുടെ ഉദ്ഘാടനം ഒക്ടോബർ മൂന്നിന് വൈകിട്ട് മൂന്നിന് വീഡിയോ കോൺഫറൻസ് വഴി ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ നിർവ്വഹിക്കും. ഇടുക്കി കുമളി പീപ്പിൾസ് ബസാർ,തിരുവനന്തപുരം പാളയംകുന്ന് മാവേലിസ്റ്റോർ, എറണാകുളം പനങ്ങാട് സൂപ്പർമാർക്കറ്റ്, ആലപ്പുഴ ഹരിപ്പാട് സൂപ്പർമാർക്കറ്റ്, പാലക്കാട് വടവന്നൂർ മാവേലി സൂപ്പർ മാർക്കറ്റ്, മലപ്പുറം മക്കരപ്പറമ്പ് സൂപ്പർമാർക്കറ്റ് എന്നീ വില്പനശാലകളാണ് ഉദ്ഘാടനം ചെയ്യുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന പ്രാദേശിക ചടങ്ങുകളിൽ എം.എൽ.എമാർ, പഞ്ചായത്ത്/ മുനിസിപ്പൽ അദ്ധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുക്കും.