ഇടുക്കി: ഫിഷറീസ് വകുപ്പ് മഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവ്വീസ് പരിശീലനം നൽകുന്നു. പരിശീലന ചെലവ് സർക്കാർ വഹിക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ബിരുദതലത്തിൽ 60 ശതമാനം മാർക്കുണ്ടായിരിക്കണം. സിവിൽ സർവ്വീസ് അക്കാദമി, പ്ലാമൂട്, തിരുവനന്തപുരം എന്ന സ്ഥാപനം മഖേനയാണ് പരിശീലനം. ഒരു വിദ്യാർത്ഥിക്ക് ഒരു തവണമാത്രമാണ് ആനുകൂല്യത്തിന് അർഹതയുള്ളൂ. സിവിൽ സർവ്വീസ് അക്കാദമി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർ താമസിച്ചു പഠിക്കുവാൻ സന്നദ്ധരായിരിക്കണം. അപേക്ഷ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം ഒക്‌ടോ. 7 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ: 04862232550