roy

തൊടുപുഴ : സഹകരണ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി .കെ .പി .സി .സി .ജനറൽ സെക്രട്ടറി റോയി .കെ .പൗലോസ് ഉദ്ഘാടനം നിർവഹിച്ചു .താലൂക്ക് പ്രസിഡന്റ് ടോം തോമസ് അദ്ധ്യക്ഷത വഹിച്ചു കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ .എം .ജെ ജേക്കബ് ,പ്രാഥമിക സഹകരണ ബാങ്ക്സ് അസോസിയേഷൻ പ്രസിഡന്റ് കെ .ദീപക് ,റൂറൽ സഹകരണ ബാങ്ക് പ്രസിഡന്റ് കെ .സുരേഷ് ബാബു ,എംപ്ലോയീസ് ഫ്രണ്ട് നേതാക്കളായ മൈക്കിൾ ഫ്രാൻസിസ് ,നോബി തോമസ് ,ജോർജ് ജോസഫ് ,ഷാങ്ക്ളിൻ,കെ .എൽ .അനൂപ് ,മനോജ് ചെറിയാൻ ,ബിജു മാത്യു ,ജോഷി മാത്യു ,ജയേഷ് തുടങ്ങിയവർ പ്രസംഗിച്ചു .