നെടുങ്കണ്ടം :പോളിടെക്നിക് കോളേജിലെ ഡിപ്ലോമ കോഴ്സിന്റെ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രിവഴി പ്രവേശനത്തിന് അപേക്ഷിച്ച് ജില്ലയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾക്കായി നെടുങ്കണ്ടം പോളിടെക്നിക്ക് കോളേജിൽ ഇന്ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുളളവർ രാവിലെ 11 ന് മുമ്പായി ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഫീസുമായി കോളേജിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. ഫോൺ: 04868234082, 9995599717, 9946560483