seto


തൊടുപുഴ: സിവിൽ സർവീസ് ധ്വംസനങ്ങൾക്കെതിരെ സെറ്റോ സംഘടകളുടെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും തൊടുപുഴ മിനി സിവിൽസ്റ്റേഷൻ മുന്നിൽ മോചന മുന്നേറ്റ സംരക്ഷണ സദസ് സംഘടിപ്പിച്ചു. നിർബന്ധിത ശമ്പളം പിടിച്ചെടുക്കൽ ഓർഡിനൻസ് റദ്ദ് ചെയ്യുക,
പതിനൊന്നാം ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക ,കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക , കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, പി എസ് സി യുടെ വിശ്വാസ്യത വീണ്ടെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജീവനക്കാർ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.
ധർണ കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ്ഉദ്ഘാടനം ചെയ്തു
സെറ്റോ താലൂക്ക് ചെയർമാൻ പി എസ് സതീശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി എം ഫിലിപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി .സ്റ്റീഫൻ ജോർജ്,ജയകുമാർ, സി ഡി രാജേഷ്, ഷെമീർ സി.എസ്, വിൻസന്റ് തോമസ്, നാസർ പി യു ,പീറ്റർ കെ എബ്രാഹം, ദിപു പി യു ,യു എം ഷാജി എന്നിവർ പ്രസംഗിച്ചു.