തൊടുപുഴ :മഹാറാണി ഗ്രൂപ്പിന്റെ പുതിയ സംരംഭം മഹാറാണി മെഗാമാർട് എന്ന സൂപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10 ന് ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പി ജെ ജോസഫ് എം. എൽ. എ നിർധനരായ രോഗികൾക്കുള്ള സ്ഥാപനത്തിന്റെ ധനസഹായ വിതരണോദ്ഘാടനം നിർവഹിക്കും. നിത്യോപയോഗ സാധനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് എത്തിക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. മഹാറാണി മെഗാമാർട്ടിലെ എല്ലാ ഉത്പന്നങ്ങൾക്കും മിനിമം 5 ശതമാനം മുതൽ 50ശതമാനം വരെ വിലക്കുറവ് കസ്റ്റമേഴ്‌സിന് ഉറപ്പ് നൽകുന്നു. കൂടാതെ മറ്റനേകം ഓഫാറുകളും മഹാറാണി മെഗാമാർട്ടിൽ ഒരുക്കിയിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഉത്പന്നങ്ങൾ വാങ്ങാൻ maharanimart.com എന്ന വെബ്‌സൈറ്റും അപ്ലിക്കേഷനും ഒരുക്കിയിട്ടുണ്ട്. കൂടാതെ 9037123456 എന്ന നമ്പറിലും ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യുവാൻ സാധിക്കും. തൊടുപുഴയുടെ 15 കിലോമീറ്റർ ചുറ്റളവിൽ ഒരു മണിക്കൂറിനുള്ളിൽ തീർത്തും സൗജന്യമായി ഡെലിവറി നൽകുന്നു എന്നുള്ളതുമാണ് സ്ഥാപനത്തിന്റെ പ്രത്യേകത.
വാർത്ത സമ്മേളനത്തിൽ മഹാറാണി വെഡിങ് കളക്ഷൻസ് മാനേജിങ് ഡയറക്ടർ റിയാസ് വി.എ ,ജനറൽ മാനേജർ നിസാർ പി.എ, മാർക്കറ്റിംഗ് മാനേജർ നിയാസ് കരിം, പർച്ചേഴ്‌സ് മാനേജർ സലിം എൻ.എം ,അയൂബ് ഖാദർ എന്നിവർ സന്നിഹിതരായിരുന്നു