ഇടുക്കി: കഴിഞ്ഞ അദ്ധ്യായനവർഷത്തിൽ പത്താം ക്ലാസ്, പ്ലസ്ടു, അഥവാ തത്തുല്യ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്/എ വൺ ഗ്രേഡ് നേടിയിട്ടുളള വിമുക്തഭടൻമാരുടെ മക്കൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുവഴി കാഷ് അവാർഡ് നൽകുന്നു. താത്പര്യമുളളവർ അപേക്ഷ ഒക്‌ടോബർ 10ന് മുൻപായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04862222904