തൊടുപുഴ: അഴിമതിയിൽ കുളിച്ചുനിൽക്കുന്ന ഇടതുപക്ഷസർക്കാരിന് തുടർഭരണം നഷ്ടമാകുമെന്ന് കണ്ടപ്പോൾ യു ഡി എഫിനേയും നേതാക്കന്മാരെയും ആക്ഷേപിച്ച് മന്ത്രിമാർ ഉൾപ്പടെ രക്ഷപെടാൻ ശ്രമിക്കുകയാണെന്ന് മാത്യു സ്റ്റീഫൻ എക്‌സ് എം എൽ എ പറഞ്ഞു.
ജനകീയ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്ന സർക്കാരിന്റെ പിടിവാശിയും അഹങ്കാരവും ആണ് കൊവിഡ് കാലത്ത്‌പോലും യു ഡി എഫിനെ സമരത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. സമസ്ത മേഖലയും സ്തംഭിപ്പിച്ചു ജനങ്ങളെ പെരുവഴിയിലാകുന്ന ഈ സർക്കാരിന് ഒരു നിമിഷംപോലും അധികാരത്തിൽ തുടരാൻ അവകാശമില്ല.. സമരക്കാരാണ് കൊവിഡ് പരത്തിയത് എന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ മണ്ടത്തരമാണ്. ഏതു സമരത്തിൽ പങ്കെടുത്തിട്ടാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത് എന്ന് വ്യകതമാക്കാൻ തയാറാകണം.