മൂലമറ്റം: അറക്കുളം കാവുകാട്ട് സന്തോഷിന്റെ പുരയിടത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ മൂലമറ്റത്തെ വനപാലകരെത്തി പിടികൂടി. ഫോറസ്റ്റർ ഷാജുമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീകുമാർ.പി.ടി, വിനോദ് , വനിത ഫോറസ്റ്റ് ഓഫീസർ ചിഞ്ചു ഷാജി, പൊതുപ്രവർത്തകനായ സാജു കുന്നേ മുറി, ജോസ്‌കുളത്തിനാൽ എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ കുളമാവ് വനത്തിൽ തുറന്ന് വിടുമെന്ന് ഫോറസ്റ്റർ പറഞ്ഞു.