monkey


മറയൂർ: മറയൂർ ടൗണിലും സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കും വീടുകളിലും കയറി അക്രമം കാട്ടുന്ന കുരങ്ങൻ മാരെ പിടികൂടി ഉൾവനത്തിൽ തുറന്ന് വിടാൻ തീരുമാനം. മറയൂർ ടൗണിലും പരിസരങ്ങളിലും ചുറ്റിത്തിരിയുന്ന കുരങ്ങൻ മാർ ആളുകളെ ആക്രമിക്കുന്നതും നാശ നഷ്ടം വരുത്തുന്നതും പതിവായിരുന്നു. കൃഷിയിടത്തിൽ ഇറങ്ങി നാശനഷ്ടം വരുത്തുന്ന കുരങ്ങൻമാരെ തുരത്താൻ ശ്രമിച്ചാൽ കൂട്ടത്തോടെ ആക്രമിക്കാൻ എത്തിയ സംഭവങ്ങളും നിരവധിയാണ്.
മറയൂർ ചന്ദന റിസർവ്വിനോട് ചേർന്ന് പ്രവർത്തിക്കൂന്ന മറയൂർ ഗവൺമെന്റെ എൽ പി സ്‌കൂളിൽ ഉച്ചഭഷണ സമയത്ത് കൂട്ടമായി എത്തുന്ന കുരങ്ങൻമാരിൽ നിന്നും സംരക്ഷണം ഒരുക്കാൻ അദ്ധ്യാപകർ വളരയധികം പ്രയാസങ്ങൾ അനുഭവിച്ചിരൂന്നൂ.
കുട്ടികൾക്ക് നേരെ കുരങ്ങൻമാരൂടെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ അദ്ധ്യയന വർഷം സ്‌കൂൾ അധികൃതരും പി ടി എ കമ്മറ്റിയും വിദ്യാഭാസ മന്ത്രിക്ക് പരാതി നൽകിയിരുന്നു പരാതി പരിഗണിച്ച വിദ്യാഭ്യാസ മന്ത്രി സി രാവീന്ദ്രനാഥ് വനം വകുപ്പിന് കുരങ്ങുൻമാരുടെ ശല്യം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനൂള്ള നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
മറയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ മഹാരാജയുടെ നേതൃത്വത്തിൽ പഞ്ചായത്ത്, സ്‌കൂൾ , പി ടി എ അധികൃതരുമായി യോഗം ചേരുകയും അക്രമകാരികളായ കുരങ്ങൻ മാരെ കെണി ഉപയോഗിച്ച് പിടികൂടി ചിന്നാർ വനമേഖലയിൽ വിട്ടയക്കാൻ തീരുമാനിച്ചു. പഴനി പോലുള്ള സ്ഥലങ്ങളിൽ ഉപദ്രപകാരികളായ കുരങ്ങുകളെ പിടികൂടി ഉൾവനത്തിൽ വിട്ടയക്കുന്നത് വിജയകരമായിരുന്നു ഇതിനെ തുടർന്നാണ് മറയൂരിലും ഇത് പ്രാവർത്തികമാക്കുന്നത്