കരിമണ്ണൂർ: വീട്ടിൽ പാരമ്പര്യമായി സൂക്ഷിച്ചിരുന്ന പുരാവസ്തുക്കൾ മോഷ്ടിച്ച സംഘത്തെ കരിമണ്ണൂർ പൊലീസ് പിടികൂടി. ഉടുമ്പന്നൂർ ഉപ്പുകുന്ന് ഭാഗത്തെ വീട്ടിൽ നിന്നാണ് പുരാവസ്തുക്കൾ മോഷണം പോയത്. പ്രതികളേക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽ അന്വേഷണം നടത്തി വരുന്നു.