കണ്ണൂർ: ജോലി​ കൊണ്ട് പൊറുതി മുട്ടിയ വില്ലേജ് ഓഫീസ് ജീവനക്കാർക്ക് ഇടപാടുകാരോട് ഒരൊറ്റ അപേക്ഷയേയുള്ളൂ, തങ്ങൾക്ക് പണി തരരുതെന്നു മാത്രം. അത്രയും ജോലി ഭാരം കൊണ്ട് വീർപ്പുമുട്ടുകയാണ് വില്ലേജ് ഓഫീസുകൾ. കൊവിഡ് കാരണം പണി ഇരട്ടിയിലേറേയാണ്. ജോ​ലി സ​മ​ർ​ദ്ദം ഏ​റ്റ​വു​മ​ധി​കം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന സ​ർ​ക്കാ​ർ ജോ​ലി​ക്കാ​രാ​യി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ മാ​റി​യെ​ന്നാണ് ഇവരുടെ ആക്ഷേപം. ഫയലുകൾ ഉടൻ തീർപ്പാക്കണമെന്ന് മേലുദ്യോഗസ്ഥൻ പറയുമ്പോഴും പരിശോധിക്കാതെ എങ്ങനെ ഫയലുകൾ തീർപ്പാക്കാൻ കഴിയുമെന്നാണ് ഇവരുടെ മറുചോദ്യം.

പ​ട്ട​യ​ത്തി​ന്റെ കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​ധി​ക ഡ്യൂ​ട്ടി കൊ​ടു​ത്ത​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് നേ​ര​ത്തെ ത​ന്നെ ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കൊ​വി​ഡ് ഡ്യൂ​ട്ടി​യും അ​തി​നു ശേ​ഷ​മി​പ്പോ​ൾ പ്ര​ള​യ​ത്തി​ന്റെ മു​ന്നൊ​രു​ക്ക​ങ്ങ​ളും അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ളും വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ്. ഇ​തി​നി​ടെ​യാ​ണ് ലൈ​ഫ് പ​ദ്ധ​തി രേ​ഖ വി​ത​ര​ണ​വും അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ലു​മൊ​ക്കെ ചെ​യ്യേ​ണ്ട​ത്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ കാ​ര്യ​ങ്ങ​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ടു നീ​ങ്ങ​ണ​മെ​ന്ന​തി​നാ​ൽ അ​വ​ർ അ​തി​ന് ത​ട​സ​മു​ണ്ടാ​കു​മ്പോൾ ദേ​ഷ്യ​പ്പെ​ടും. എ​ന്നാ​ൽ ഞ​ങ്ങ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യൊ​ന്ന് മ​ന​സി​ലാ​ക്ക​ണം. വ​ൻ​തു​ക ശമ്പളം വാ​ങ്ങു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​ല​സ​മ​നോ​ഭാ​വ​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ചി​ന്ത.

കുറവിന് ഒരു കുറവുമില്ല

ജീ​വ​ന​ക്കാ​രു​ടെ കു​റ​വു ത​ന്നെ​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സുകളിലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ജ​ന​ങ്ങ​ളി​ൽ നി​ന്നും രാ​ഷ്ട്രീ​യ​ക്കാ​രി​ൽ നി​ന്നും ക​ടു​ത്ത സ​മ​ർ​ദ്ദ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രുമ്പോ​ഴും എ​ല്ലാ​യ്പ്പോ​ഴും ചി​രി​ച്ചു​കൊ​ണ്ടു മാ​ത്രം ജോ​ലി ചെ​യ്യാ​നാ​വി​ല്ലെ​ന്നും എ​ല്ലാം മ​തി​യാ​ക്കാ​മെ​ന്ന അ​വ​സാ​ന തീ​രു​മാ​ന​ത്തി​ലേ​ക്ക് വ​രെ എ​ത്തി​ച്ചേ​രു​മെ​ന്നും ജീവനക്കാർ പറയുന്നു.