എല്ലാവരും സമ്പർക്കം
കണ്ണൂർ: ജില്ലയിൽ 77 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 59 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്തു നിന്നും 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആറ് ആരോഗ്യ പ്രവർത്തകർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 99 പേർ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. 24 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും 19 പേർ സ്‌പോർട്സ് ഹോസ്റ്റൽ സി.എഫ്.എൽ.ടി.സിയിൽ നിന്നും 13 പേർ ആയുർവേദ സി.എഫ്.എൽ.ടി.സിയിൽ നിന്നുമാണ് രോഗമുക്തി നേടിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് 10 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് ഒമ്പത് പേരും നെട്ടൂർ സിഎഫ്എൽടിസിയിൽ നിന്ന് ഏഴ് പേരും രോഗമുക്തി നേടി. തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറ് പേരും സെഡ് പ്ലസ് സിഎഫ്എൽടിസി, കണ്ണൂർ ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം പേരും പാലയാട് സി.എഫ്.എൽ.ടി.സി, കാലിക്കറ്റ് ആസ്റ്റർ മിംസ്, എറണാകുളം ലക്ഷോർ, എസ് യു ടി തിരുവനന്തപുരം, തിരുവനന്തപുരം സി. ആർ. പി .എഫ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന ഓരോരുത്തരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
ഇതുവരെ
3667 രോഗബാധിതർ
2664 രോഗമുക്തർ
26മരണം
967 ചികിത്സയിൽ