കതിരൂർ: കതിരൂരിൽ ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ അപായ ചിഹ്നം പതിച്ചതായി കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആർ.എസ്.എസ് കണ്ണൂർ വിഭാഗ് സഹകാര്യവാഹ് വി. ശശിധരന്റെ കതിരൂർ ഡയമണ്ട് മുക്കിലെ തറവാട് വീട്ടിലും വേറ്റുമ്മൽ ശാഖ സേവാപ്രമുഖ് കെ. ശബരീഷ്, ബി.ജെ.പി കതിരൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.വത്സരാജ്, പ്രവർത്തകരായ വേറ്റുമ്മലിലെ കെ. ശശി, വി. ബാലകൃഷ്ണൻ തുടങ്ങിയവരുടെ വീടിന്റെ ചുവരുകളിലും തൂണുകളിലുമാണ് ചിഹ്നം പതിച്ചത്.

ചുവന്ന സ്റ്റിക്കർ ഉപയോഗിച്ച് പ്ലസ് ചിഹ്നമാണ് പതിച്ചിരിക്കുന്നത്. സി.പി.എം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ആർ.എസ്.എസ് ആരോപിച്ചു. എന്നാൽ ബി.ജെ.പി പ്രവർത്തകർ തന്നെയാണ് ഇതിനു പിന്നിലെന്ന് സി.പി.എമ്മും ആരോപിക്കുന്നു.