നെല്ലിത്തറ (കാസർകോട്): മാവുങ്കാൽ നെല്ലിത്തറ എസ്.എൻ.ഡി.പി യോഗം ശാഖയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ശ്രീനാരായണ ഗുരുമന്ദിരം ഉദ്ഘാടനവും 166 ആമത് ഗുരുജയന്തി ആഘോഷവും നടന്നു. യോഗം സയറക്ടർ ബോർഡ് അംഗങ്ങളായ പി. ദാമോദരൻ പണിക്കർ, സി നാരായണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഗുരുമന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പുഷ്പാർച്ചന നടത്തി .
ചടങ്ങിൽ ഗുരുമന്ദിര നിർമ്മാണ കമ്മിറ്റി ചെയർമാൻ കുമാരൻ വയ്യോത്ത് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കാസർകോട് ലേഖകൻ ഉദിനൂർ സുകുമാരൻ ഗുരുജയന്തി പ്രഭാഷണം നടത്തി. ഗുരുമന്ദിരം നിർമ്മാണത്തിനായി സ്ഥലം വിട്ടുനല്കിയ കെ.വി കരുണാകരനെ, സി. നാരായണൻ പൊന്നാടയണിയിച്ചു ആദരിച്ചു. വനിതാസംഘം കേന്ദ്രസമിതി അംഗം ശാന്ത കൃഷ്ണൻ, ശാഖ പ്രസിഡന്റ് കെ.പി പ്രസാദ്, അടോട്ട് ക്ഷേത്രം ഭരണസമിതിഅംഗം ഗംഗാധരൻ നെല്ലിത്തറ എന്നിവർ പ്രസംഗിച്ചു.
അടോട്ട് ശ്രീ പാടാൻകുളങ്ങര ഭഗവതി ദേവസ്ഥാനത്തിലെ സ്ഥാനികൻ ഭാസ്‌ക്കരൻ അന്തിത്തിരിയൻ പൂജാദികർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ എക്കാൾ രാഘവൻ സ്വാഗതവും വിശ്വൻ വയ്യോത്ത് നന്ദിയും പറഞ്ഞു. തുടർന്ന് പായസദാനവും ഉണ്ടായി.