ഇരിട്ടി : ആറളം ഫാമിൽ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ വാഷ് പിടികൂടി നശിപ്പിച്ചു. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി റേഞ്ച് പ്രിവന്റീവ് ഓഫിസർ ജോണി ജോസഫും സംഘവും ഫാം ബ്ലോക്ക് ഒൻപതിൽ നടത്തിയ പരിശോധനയിൽ ആണ് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 110 ലിറ്റർ വാഷ് കണ്ടെത്തിയത് . സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബഷീർ, സി ഇ ഒ മാരായ സുരേഷ്, നിധീഷ് എന്നിവരും ഉണ്ടായിരുന്നു.