പാപ്പിനിശ്ശേരി: ഈന്തോടിലെ മത്സ്യ കച്ചവടക്കാരനായ വൃദ്ധനും പാപ്പിനിശ്ശേരി ഹാജി റോഡിലുള്ള ഇറച്ചിക്കടയിലെ യുവാവിനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് കടുത്ത ആശങ്ക. നൂറ് കണക്കിനാളുകൾ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പാപ്പിനിശ്ശേരി പഞ്ചായത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
തുരുത്തി, പാറക്കൽ, ഈന്തോട് ,കാട്യം തുടങ്ങിയ പ്രദേശങ്ങളിൽ മീൻ കച്ചവടം നടത്തുന്ന 61 കാരന് മൂന്നു ദിവസം മുമ്പാണ് രോഗം സ്ഥിരീകരിച്ചത് . ഇദ്ദേഹവുമായി സമ്പർക്കത്തിലായവർ ഇന്ന് അരോളി കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ നടക്കുന്ന കൊവിഡ് പരിശോധന ക്യാമ്പിൽ പങ്കെടുക്കണമെന്ന് ആര്യോഗപ്രവർത്തകർ അറിയിച്ചു.ഹാജി റോഡിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന ഈന്തോടിലെ യുവാവിന് തിരവോണദിനത്തിൽ കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരിയിലെ 22 കാരനും രോഗം സ്ഥിരീകരിച്ചിരുന്നു