കാഞ്ഞങ്ങാട്: വീട്ടുപറമ്പിൽ രഹസ്യമായി നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ എക്‌സൈസ് കണ്ടെത്തി പിഴുതെടുത്ത് നശിപ്പിച്ചു. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ മനുവിന്റെ വീട്ടുപറമ്പിൽ നിന്നാണ് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.മുരളീധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതി ഒളിവിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി. അശോകൻ , സിവിൽ എക്‌സൈസ് ഓഫീസർ കെ.വി.പ്രജിത് കുമാർ, ഡ്രൈവർ പി.രാജീവൻ എന്നിവരും ഉണ്ടായിരുന്നു.