കാസർകോട്: ആന്റിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതോടെ അമ്പതുകാരൻ മുങ്ങി. അന്വേഷണം നടത്തിയ ആരോഗ്യപ്രവർത്തകരും വൊളണ്ടിയർമാരും ഇയാളെ പിടികൂടി ചികിത്സാകേന്ദ്രത്തിലാക്കി. ബസ് സ്റ്റാൻഡിൽ തങ്ങി നഗരത്തിലെ ആക്രിസാധനങ്ങൾ പെറുക്കിവിറ്റ് ഉപജീവനം നടത്തുന്ന അമ്പതുകാരൻ പുലിക്കുന്നിൽ ജനറൽ ആശുപത്രിയുടെ കൊവിഡ് പരിശോധനാ കേന്ദ്രത്തിൽ ആന്റിജൻ ടെസ്റ്റിന് വിധേയനായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ കൊവിഡ് പോസിറ്റീവാണെന്ന് കാണിക്കുന്ന പരിശോധനാഫലം പുറത്തുവന്നു. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. അന്വേഷണം നടത്തുന്നതിനിടെ ഇയാൾ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറാൻ ശ്രമിക്കുന്നത് കണ്ടു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.വി ശ്രീജിത്, മോഹനൻ, വൊളണ്ടിയർമാരായ ഷബീർ തുരുത്തി, അഷ്ഫാക്ക് തുരുത്തി, നൗഷാദ് എന്നിവരാണ് രോഗിയെ ചികിത്സക്കായി കൊണ്ടുപോയത്.