കണ്ണൂർ: സത്യം ജനങ്ങളിൽ എത്തിക്കുന്നതിനാണ് സി.പി.എമ്മിന്റെ നവമാദ്ധ്യമ ഇടപെടലെന്നും അല്ലാതെയുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാമൂഹ്യമാദ്ധ്യമങ്ങൾ വഴി സി.പി.എമ്മിനും സർക്കാരിനും എതിരെ നടക്കുന്ന പി.ആർ. ഏജൻസികളുടെ തെറ്റായ പ്രചാരവേലകൾ തുറന്നുകാട്ടണമെന്നും സർക്കാറിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കണമെന്നുമാണ് പാർട്ടി പ്രവർത്തകർക്ക് നൽകിയ നിർദ്ദേശമെന്നും ജയരാജൻ വ്യക്തമാക്കി.

മട്ടന്നൂരിനടുത്ത് വെള്ളിയാം പറമ്പിലെ കോൺഗ്രസ് ഓഫീസ് സി.പി.എം പൂർണമായി തകർത്തുവെന്നാണ് ഡി.സി.സി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തന്നെ ഡി.സി.സി പ്രസിഡന്റ് പറഞ്ഞത് ശരിയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫിനും ബി.ജെ.പിക്കും വേണ്ടി നവമാദ്ധ്യമ മേഖലയിൽ പെയ്ഡ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.