കണ്ണൂർ: ജില്ലയുടെ ചില ഭാഗങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങളെ ജില്ലാ കളക്ടർ ടി.വി സുഭാഷ് വിളിച്ചു ചേർത്ത സർവകക്ഷി സമാധാന യോഗം അപലപിച്ചു. അക്രമ സംഭവങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ യോഗം എല്ലാവർക്കും നിർദേശം നൽകി. അക്രമസംഭവങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി എസ്.പി ജി.എച്ച് യതീഷ് ചന്ദ്ര പറഞ്ഞു.
യോഗത്തിൽ കക്ഷി നേതാക്കളായ കെ.പി സഹദേവൻ, പി.വി ഗോപിനാഥ് (സി.പി.എം), ചന്ദ്രൻ തില്ലങ്കേരി (ഐ.എൻ.സി), എൻ. ഹരിദാസ് (ബി.ജെ.പി), അബ്ദുൽ കരീം ചേലേരി (ഐ.യു.എം.എൽ), സി.പി സന്തോഷ്‌കുമാർ (സി.പി.ഐ), ഒ. രാഗേഷ് (ആർ.എസ്.എസ്), മഹ്മൂദ് പറക്കാട്ട് (ഐ.എൻ.എൽ), പി.പി ദിവാകരൻ (ജെ.ഡി.എസ്), രതീഷ് ചിറക്കൽ (കേരള കോൺഗ്രസ് ബി), ജോയ് കൊന്നക്കൽ (കേരള കോൺഗ്രസ് എം), വൽസൻ അത്തിക്കൽ, മാത്തുക്കുട്ടി ചന്തപ്ലാക്കൽ (കേരള കോൺഗ്രസ് ജെ), എം. ഉണ്ണികൃഷ്ണൻ (കോൺഗ്രസ് എസ്), എം. പ്രഭാകരൻ (എൻ.സി.പി), സി.എ അജീർ (സി.എം.പി), മുഹമ്മദ് ഇംതിയാസ് (വെൽഫെയർ പാർട്ടി), കെ.ഒ ജയകൃഷ്ണൻ (വി.എച്ച്.പി), സി.പി ശക്കീർ (കെ.എൻ.എം), റവ. മാത്യു ബേബി, സബ് കളക്ടർമാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കളക്ടർ ആർ ശ്രീലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.