കണ്ണൂർ: വടക്കേമലബാറിൽ ആദ്യമായി ഷോക്ക്‌വേവ് ലിത്തോട്രിപ്സി ആഞ്ചിയോപ്ലാസ്റ്റി നടത്തി കണ്ണൂർ ആസ്റ്റർ മിംസ്. ഹൃദയധമനികളിൽ കാത്സ്യം അടിഞ്ഞുകൂടുന്നത് മൂലം അതിസങ്കീർണ്ണമായ ബ്ലോക്ക് ഉള്ള രോഗിയെ ഇൻട്രാ വാസ്‌കുലാർ ഷോക്ക്‌വേവ് ആഞ്ചിയോപ്ലാസ്റ്റിയിലൂടെ സുഖപ്പെടുത്തിയിരിക്കുകയാണിവിടെ. കാത്സ്യം അടിഞ്ഞത് മൂലം ആഞ്ചിയോപ്ലാസ്റ്റി ചെയ്യാൻ സാധിക്കാതെ ബൈപാസ് ചെയ്യേണ്ടിവരുന്നരോഗികൾക്ക് ഈ നൂതന ചികിത്സാരീതി വളരെ ആശ്വാസകരമാണ്.

ഹൃദയാഘാതം മൂലം ഹൃദയത്തിന്റെ പമ്പിംഗ് കുറയുകയും കിഡ്നി ഫെയിലിയർ വരികയും ചെയ്തരോഗിക്കാണ് ഈ ചികിത്സാ രീതി നടത്തിയത്. ഹൃദയധമനിയിൽ കാത്സ്യം അടിഞ്ഞ് കൂടിയതിനാൽ ഈ രോഗിയിൽ സാധാരണ ആജിയോപ്ലാസ്റ്റിക്ക് ഉപയോഗിക്കുന്ന ബലൂൺ പലതവണ പൊട്ടുകയും സാധാരണ ആഞ്ചിയോപ്ലാസ്റ്റി നടത്താൻ പറ്റാതെ വരികയുംചെയ്ത സാഹചര്യത്തിലാണ് രക്തധമനിയിലെ കാത്സ്യം നീക്കംചെയ്യാനുള്ള രണ്ടു നൂതന ചികിത്സാ രീതികളായ റോട്ടാഅബ്‌ളേഷൻ, ഷോക്ക് വേവ് ലിത്തോട്രിപ്സിയും ഒരുമിച്ച് ഉപയോഗിച്ചത്. സാധാരണ ആഞ്ചിയോപ്ലാസ്റ്റി പോലെ മൂന്ന് ദിവസം കഴിഞ്ഞ് രോഗിക്ക് ആശുപത്രിവിടാനും സാധിക്കുമെന്ന് ആസ്റ്റർ മിംസിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാർ

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അഭ്യർത്ഥനപ്രകാരം ആസ്റ്റർ മിംസ് കോഴിക്കോട് നിർദ്ധനരായ കാർഡിയോളജി രോഗികൾക്ക് വേണ്ടി നടപ്പിലാക്കിയ ആശ്വാസ് പദ്ധതി കണ്ണൂർ ആസ്റ്റർ മിംസിൽ നടപ്പിൽ വരുത്തുവാൻ മാനേജ്‌മെന്റും കാർഡിയോളജി ഡിപ്പാർട്ട്‌മെന്റും തീരുമാനിച്ചു. അതിന്റെ പ്രഖ്യാപനം കാർഡിയോളജിവിഭാഗം സീനിയർ കൺസൾട്ടന്റ് ഡോക്ടർ പ്ലാസിഡ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ആസ്റ്റർ മിംസ് ക്ലസ്റ്റർ സി.ഇ.ഒ ഫർഹാൻ യാസിൻ, സി.എം.എസ് ഡോക്ടർ സൂരജ്, കാർഡിയോളജി വിഭാഗം ഡോക്ടർമാരായ പ്ലാസിഡ് സെബാസ്റ്റ്യൻ, എം.കെ അനിൽകുമാർ, സി.വി ഉമേശൻ, എ. വിനു എന്നിവർ പങ്കെടുത്തു.