കാഞ്ഞങ്ങാട്: കണ്ണൂർ- കാസർകോട് ജില്ലകളിലെ നൂറുകണക്കിന് ആചാരസ്ഥാനികർക്ക് പെൻഷൻ നൽകാൻ നടപടിയായി. കഴിഞ്ഞ 11 മാസമായി ഇവർക്കും കോലധാരികൾക്കും പെൻഷൻ മുടങ്ങിയിട്ട് . കുടിശ്ശിക പെൻഷൻ ആവശ്യപ്പെട്ട് ആചാരസ്ഥാനിക കൂട്ടായ്മ പ്രക്ഷോഭത്തിന്റെ വഴിയിലുമായിരുന്നു. ഇതോടെയാണ് ഇവർക്ക് പെൻഷൻ നൽകുന്നതിന് നടപടി സർക്കാർ സ്വീകരിച്ചത്.

മുടങ്ങി കിടക്കുന്ന ആചാര സ്ഥാനികന്മാരുടെയും കോല ധാരികളുടെയും കടിശ്ശികയുള്ള വേതനം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം രാജഗോപാലൻ എം.എൽ.എ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ആചാരസ്ഥാനികർക്കും കോലധാരികൾക്കും കുടിശ്ശിക വേതനം ഉൾപ്പെടെ നൽകുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ എം.എൽ.എ യെ മലബാർ ദേവസ്വം ബോർഡ് റീജ്യണൽ ചെയർമാൻ ഡോ.സി കെ നാരായണൻ പണിക്കർ അഭിനന്ദിച്ചു.