കാസർകോട്: ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ ശ്രീകാന്ത് നടത്തുന്ന ഏകദിന ഉപവാസ സത്യാഗ്രഹം ദേശീയ സമിതിയംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ദേശീയ സമിതിയംഗം പ്രമീള.സി. നായിക്, മേഖലാ വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, സംസ്ഥാന സമിതിയംഗം പി. സുരേഷ് കുമാർ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. സദാനന്ദറായ്, രൂപവാണി ആർ ഭട്ട് , എം. ഭാസ്കരൻ, ജില്ലാ സെക്രട്ടറി എൻ.സതീഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിമാരായ മനുലാൽ മേലത്ത് സ്വാഗതവും വിജയകുമാർ റൈ നന്ദിയും പറഞ്ഞു.