kovid

മാഹി:മാഹിയിൽ കൊവിഡ് ടെസ്റ്റിനുള്ള സംവിധാനം ഒരുങ്ങി. ഇതിനുള്ള ഉപകരണങ്ങൾ ലാബിൽ സ്ഥാപിച്ചു. ഇതിനു പുറമെ ആന്റിജൻ ടെസ്റ്റിനുള്ള കിറ്റുകളും എത്തിയിട്ടുണ്ട്. ആന്റിജൻ ടെസ്റ്റ് ഇന്നലെ മുതൽ ആരംഭിച്ചു. ക്വാളിറ്റിയേറ്റീവ് പി .സി .ആർ ടെസ്റ്റുകൾ അടുത്ത ദിവസം ആരംഭിക്കും. ടെസ്റ്റിന് വേണ്ടി സ്രവം എടുത്താൽ ഒരു മണിക്കൂർ കൊണ്ട് ഇതിന്റെ ഫലവും ലഭിക്കും.