നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഇന്നലെ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോയിത്തട്ടയിലെ പ്രാഥമികാരോഗ്യ ഇന്ന് പൂർണ്ണമായി അടച്ചിടും. ചായ്യോം ബസാർ മുതൽ നരിമാളം, ചോയ്യങ്കോട്, കൊല്ലമ്പാറ, കരിന്തളം, കോയിത്തട്ട പ്രദേശങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ മറ്റു പ്രദേശങ്ങളിൽ രാവിലെ 11 മണി മുതൽ 5 മണി വരെ കടകളും മറ്റും തുറന്ന് പ്രവർത്തിക്കാം. കോയിത്തട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് കേന്ദ്രം ഇന്ന് അടച്ചിടുന്നത്. കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്.