പിലിക്കോട്: പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവിൽ മിനി സ്റ്റേഡിയം യാഥാർത്ഥ്യമാക്കാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. നിരവധി സംസ്ഥാന, ജില്ലാതല കായിക മത്സരങ്ങൾക്ക് വേദിയാകാറുള്ള കാലിക്കടവ് പഞ്ചായത്ത് മൈതാനത്തോടനുബന്ധിച്ച് കായിക മേഖലക്ക് സമഗ്ര സംഭാവന ചെയ്യാൻ ഉതകുന്ന ഒരു സ്റ്റേഡിയം ഉയർന്നു വരണമെന്ന കായിക പ്രേമികളുടെ ചിരകാല ആഗ്രഹമാണ് ഇതോടെ സാഫല്യത്തിലെത്തുന്നത്

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയുളള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 8 ന് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ നിർവ്വഹിക്കും. 12 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ജില്ലാ ഭരണകൂടത്തിന്റെ ഭരണാനുമതിയും സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡി.യുടെ സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്.

ചെലവ്

2.35 കോടി

സ്ഥിരം ഗാലറി, ഫുട്ബാൾ മൈതാനം

രണ്ടു ഭാഗങ്ങളിലുമായി 30 മീറ്റർ വീതം നീളത്തിലുള്ള 6 വരികളുള്ള സ്ഥിരം ഗാലറിയുമട ങ്ങുന്ന ഫുടുബാൾ മൈതാനമടക്കമുള്ളതാണ് പദ്ധതി. കൂടാതെ 9.20 X 7.40 മീറ്റർ വിസ്തീർണ്ണവും 8 മീറ്റർ ഉയരത്തിലുള്ള ട്രസ്റ്റഡ് റൂഫ് മേൽക്കൂര യോടു കൂടിയ സ്റ്റേജ്, 2 നിലകളിലായി വനിതകൾക്കും പുരുഷന്മാർക്കുമായുളള പ്രത്യേക ഡ്രസ്സിംഗ് മുറികളും കൂടാതെ ഓഫീസ് അനുബന്ധ സൗകര്യങ്ങളുമടങ്ങുന്ന 7930 .12 സ്ക്വയർ മീറ്റർ വിസ്തൃതൃതിയുമുള്ള കെട്ടിട സൗകര്യവും ഉണ്ടായിരിക്കും. ജലവിതരണത്തിനായി ബോർവെൽ സംവിധാനവുമൊരുക്കും.