മാഹി: ചോമ്പാല മത്സ്യബന്ധന തുറമുഖത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കടലോര മേഖലയായ മുട്ടുങ്ങൾ, കുരിയാടി, ഗോപാൽ പേട്ട, ചാലിൽ തുടങ്ങിയ സ്ഥലങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണിത്. തിങ്കളാഴ്ച മുതൽ ഹാർബറിലെ തിരക്ക് കുറക്കാൻ ചോമ്പാല, മാഹി, മടപ്പളളി എന്നിവിടങ്ങളിലുള്ള തൊഴിലാളികൾ ഒരു സോണിലും, മുട്ടുങ്ങൽ, പയ്യോളി എന്നിവിടങ്ങളിലുളളവർ മറ്റൊരു സോണിലുമായി ഒന്നിടവിട്ട ദിനങ്ങളിൽ മത്സ്യബന്ധനം നടത്തും. കണ്ടെയ്‌ൻമെന്റ് സോണിലുള്ള ഒരാളും ഹാർബറിൽ വരാനോ, ജോലിയിലേർപ്പെടാനോ പാടില്ല. മാനേജ്‌മെന്റ് സൊസൈറ്റി കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.