പയ്യന്നൂർ: കണ്ടോത്ത് കോത്തായി മുക്ക് മുതൽ കൊറ്റി റെയിൽവേ സ്റ്റേഷൻ വരെയുള്ള മുഴുവൻ വഴിയോര കച്ചവടവും നിരോധിക്കണമെന്ന് പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. കൃത്യമായി ജി.എസ്.ടി, പ്രളയ സെസ്സ് , മുനിസിപ്പാലിറ്റി നികുതികൾ തുടങ്ങിയവ നൽകി നിയമ വിധേയമായി പ്രവർത്തിക്കുന്ന വ്യാപാരികളുടെ കച്ചവടത്തെ ഇല്ലാതാക്കുന്ന വഴിയോര കച്ചവടം പൂർണമായും ഒഴിവാക്കണം.
കൊവിഡ് കാല പ്രൊട്ടോക്കാൾ കൃത്യമായി പാലിച്ച് വ്യാപാരം ചെയ്യുന്ന വ്യാപാരികളുടെ പ്രശ്നങ്ങൾ അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്നും വഴിയോര കച്ചവടം നിർത്തൽ ചെയ്തില്ലെങ്കിൽ മറ്റ് മാർഗ്ഗമില്ലാത്ത അവസ്ഥയിൽ വ്യാപാരികൾക്ക് സമരത്തിനിറങ്ങണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച് നഗരസഭ ചെയർമാന് പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.യു.വിജയകുമാർ നിവേദനം നൽകി.