കുന്ദമംഗലം: പതിനൊന്നാം വയസിൽ ഖുർആൻ മനഃപാഠമാക്കിയ ഫാത്തിമ റൈഹാനയെ പി.ടി.എ റഹീം എം.എൽ.എ വീട്ടിലെത്തി അനുമോദിച്ചു. മലപ്പുറം ജില്ലയിൽ സൈനുദ്ധീൻ നിസാമിയുടേയും ഖുർആൻ അദ്ധ്യാപികയായ വി.പി ഹാജറയുടേയും മകളാണ് ഫാത്തിമ റൈഹാന.
രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഖുർആൻ പഠനത്തിൽ പ്രത്യേക താത്പര്യം കാണിച്ച കുട്ടി ഏഴ് വയസ് പൂർത്തിയാകും മുൻപ് ഖുർആനിലെ ഒരു അദ്ധ്യായം മനപാഠമാക്കിയിരുന്നു. ലോക ്ഡൗൺ കാലയളവിൽ ലഭിച്ച സമയം വിനിയോഗിച്ചതോടെയാണ് പതിനൊന്ന് വയസിനിടയിൽ ഖുർആൻ മനപാഠമാക്കാനായത്.
ഈ അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യ പെൺകുട്ടിയെന്ന ബഹുമതിയും ലഭിച്ചു. മഞ്ചേരി പുൽപറ്റയിലെ മഅദിൻ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്ക്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് റൈഹാന.