കാസർകോട്: ജില്ലയിൽ ഇന്നലെ 276 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇവരിൽ 254 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 പേർ വിദേശത്തു നിന്നും 18 പേർ ഇതരസംസ്ഥാനത്തു നിന്നും വന്നവരാണ്. ഇന്ന് 83 പേർക്ക് രോഗം ഭേദമായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.
ഇതോടെ ജില്ലയിൽ ഇതുവരെയായി 5890 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇവരിൽ 4197 പേർ രോഗമുക്തരായി. 4951 പേർ വീടുകളിലും 1030 പേർ സ്ഥാപനങ്ങളിലുമായി ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 5981 പേരും ചികിത്സയിലുള്ളത് 1651 പേരുമാണ്. ഇതുവരെയായി 65637 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 659 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്: മഞ്ചേശ്വരം 5, പടന്ന 3, കയ്യൂർചീമേനി 7, പുല്ലൂർപെരിയ 7, എൻമകജെ 12, ബേഡടുക്ക 12, കിനാനൂർകരിന്തളം 17, നീലേശ്വരം 14, മടിക്കൈ 5, ബളാൽ 2, പള്ളിക്കര 4, കുറ്റിക്കോൽ 3, അജാനൂർ13, പിലിക്കോട് 8, വലിയപറമ്പ 9, തൃക്കരിപ്പൂർ 15, ചെമ്മനാട് 18, കുമ്പള 12, കാഞ്ഞങ്ങാട് 20, മംഗൽപ്പാടി 2, മൊഗ്രാൽ പുത്തൂർ 5, കാസർകോട് 7, പനത്തടി 2, പുത്തിഗെ 3, ചെങ്കള 22, മുളിയാർ 25, കാറഡുക്ക 6, ഉദുമ 2, കോടോംബേളൂർ 2, ചെറുവത്തൂർ 3, മധൂർ 3, വോർക്കാടി 1, ബദിയടുക്ക 3, മീഞ്ച 1, ഈസ്റ്റ്എളേരി 2.
രോഗബാധിതർ 5890
രോഗമുക്തർ 4197
ചികിത്സയിൽ 1651
നിരീക്ഷണത്തിൽ 5981