album
ഒരുമ പൂക്കളം സംഗീത ആൽബം മന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്യുന്നു

തലശ്ശേരി: കൊവിഡ് ഭീതിക്കിടെ ഒരു പൊന്നോണക്കാലത്തെ വരവേറ്റ് മെഡിക്കൽ വിദ്യാർത്ഥികൾ ഒരുക്കിയ ദൃശ്യ ശ്രാവ്യ ആൽബം വൈറലാകുന്നു. അകലങ്ങളിരുന്നും ഗുരു ശിഷ്യ ബന്ധത്തിന്റെ ഊർജവും മഹത്വവും കൊണ്ട് വേറിട്ട അനുഭവമായി മാറിയ മ്യൂസിക്കൽ ആൽബം ഒരുക്കിയത് എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് ആൽബത്തിന്റെ പ്രകാശനം നിർവഹിച്ചത്.

മലയാളിക്ക് എന്നും പ്രിയപ്പെട്ട ഓണപ്പാട്ടിന്റെ ശീലിൽ കൊവിഡ് സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെയും അതിജീവനത്തെയും ചിത്രീകരിക്കുന്നു. തിരുവനന്തപുരം ഗവ: ആയൂർവേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ: എസ്.ഗോപകുമാർ രചനയും മെഡിക്കൽ വിദ്യാർത്ഥിയായ ജെറി വിൻസന്റ് സംഗീതവും പകർന്ന പാട്ടുകൾ വിദ്യാർത്ഥികളായ സാരിക അജിത്, ബി.കെ.സൗരവ് എന്നിവരാണ് ആലപിച്ചത്, അഖിൽ പി.ടോമിയാണ് എഡിറ്റിംഗ് അഭിജിത്ത്, അഞ്ജലി, സന്തോഷ്. അന്റ്ലസ് ജോർജ്, സൽമാൻ, ചിറിസ് മെറിൻ ജോസഫ്, മേഘ്ന, ചൈത്ര രഘുനാഥ് , ടി.സി. ആരോമൽ എന്നിവരാണ് അഭിനേതാക്കൾ.