കണ്ണൂർ:ബോംബ് നിർമ്മാണം നടത്തി സി.പി.എം കേരളത്തെ കലാപ ഭൂമിയാക്കുന്നുവെന്ന് ആരോപിച്ചും അക്രമത്തിന് നേതൃത്വം കൊടുത്തിനെതിരെ സമൂഹമനസാക്ഷി ഉണർത്തുന്നതിനും വേണ്ടി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ഇന്ന് തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഉപവാസം അനുഷ്ടിക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന ഉപവാസം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ഓൺലൈനായി അഭിസംബോധന ചെയ്യും.ഉപവാസ വേദിയിൽ കെ .മുരളീധരൻ എം.പി മുഖ്യ പ്രഭാഷണം നടത്തും.വൈകിട്ട് ചേരുന്ന സമാപന സമ്മേളനം കെ.പി സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം .പി ഉദ്ഘാടനം ചെയ്യും. കെ. സി. ജോസഫ് എം .എൽ .എ,അഡ്വ. സണ്ണി ജോസഫ് എം.എൽ .എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സജ്ജീവ് മാറോളി, അഡ്വ. സജീവ് ജോസഫ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ. എ.ഡി മുസ്തഫ തുടങ്ങിയവർ ഉപവാസ സമരത്തിൽ സംബന്ധിക്കുo.