പാനൂർ: കൊവിഡ് 19 ന്റെ ദുരിത കാലത്ത് ഗൾഫിലേക്ക് തിരിച്ചു പോവാൻ പറ്റാതെ നാട്ടിൽ കുടുങ്ങി പോയ പ്രവാസിയായ മൊകേരി എ.കെ.ജി നഗറിലെ പാലോറത്ത് രാജീവൻ ആരംഭിച്ച കോഴി ഫാമിലെ പൂർണ്ണവളർച്ചയെത്തിയ ഇരുപതോളം നാടൻ കോഴികളെ അജ്ഞാത ജീവി കൂട്ടമായി കൊന്നൊടുക്കിയത് എല്ലാവരേയും ഞെട്ടിച്ചു.
പാനൂർ ജനമൈത്രി പൊലീസും ഫോറസ്റ്റ് ഓഫീസർ മാരും സംഭവസ്ഥലം സന്ദർശിച്ചു പരിശോധന നടത്തി. പതിനാല് കോഴികൾ സംഭവ സ്ഥലത്ത് ചത്തു കിടക്കുകയും ആറ് കോഴികളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
മരണകാരണം കണ്ടെത്തുന്നതിനും വിദഗ്ധ പരിശോധനക്കുമായി പോസ്റ്റ് മോർട്ടം ചെയ്യുന്നതിനു മായി മൊകേരി മൃഗാശുപത്രിയിൽ എത്തിക്കുന്നതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.