തലശ്ശേരി: പൊന്ന്യത്ത് ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. സി.ഒ.ടി നസീർ വധശ്രമകേസിലെ പ്രതിയെ പൊന്ന്യം കേസിൽ പിടിച്ചപ്പോൾ കൂടുതൽ തെളിവുകൾ പുറത്ത് വരുമെന്ന് ഭയന്നാവും എ.എൻ ഷംസീർ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബോംബ് നിർമ്മാണം പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സി.പി.എം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തലശേരിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ. കണ്ണൂർ എസ്.പി യെ പിണറായി വിജയൻ അഴിച്ച് വിട്ടിരിക്കുകയാണ്. എല്ലാറ്റിനും കൂട്ട് നിൽക്കുന്ന ആളാണ് കണ്ണൂർ എസ്.പിയെന്നും അദ്ദേഹം പറഞ്ഞു.