കണ്ണൂർ: കോൺഗ്രസ് ഓഫീസുകൾക്കും സ്മാരക മന്ദിരങ്ങൾക്കും നേരെയുള്ള അക്രമണം തുടരുന്നു. പയ്യന്നൂർ അന്നൂർ റോഡിലെ സജിത്ത് ലാൽ സ്മാരകത്തിന് നേരെ വീണ്ടും അക്രമമുണ്ടായി. സ്മാരക സ്തൂപവും കോൺഗ്രസ് മന്ദിരവും പൂർണ്ണമായും അടിച്ച് തകർത്തു. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയും സജിത്ത് ലാൽ സ്തൂപത്തിന് നേരെ അക്രമം നടന്നിരുന്നു. ഇന്നലെ പുലർച്ചെ സ്തൂപം തകർത്ത അക്രമികൾ വാതിൽ പൊളിച്ച് അകത്ത് കയറി ഫർണ്ണിച്ചറും ടി.വി യും ഓഫീസ് രേഖകളും നശിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ അക്രമത്തിൽ കടുത്ത പ്രതി ഷേധമാണ് ഉയരുന്നത്. അക്രമങ്ങൾ തുടരു മ്പോഴും പൊലീസിന്റെ ഭാഗത്ത് നിന്നും കടുത്ത അലംഭാവമാണ് ഉണ്ടാകുന്നതെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
പയ്യന്നൂരിലെ സജിത്ത് ലാൽ സ്മാരകത്തിന് നേരെ വീണ്ടും അക്രമം നടത്തി പൂർണ്ണമായി നശിപ്പി ച്ചിരിക്കുകയാണ് . സി.പി.എം കാടത്തം സംസ്ക്കാര ശൂന്യരായ ബാർബേറിയൻമാരെപ്പോലും നാണിപ്പിക്കുന്നതാണ്. ഇതിലെ പ്രതികളെ പിടികൂടാത്തതാണ് വീണ്ടും അക്രമത്തിന് കാരണമായത് . പൊലീസ് ഭരണകക്ഷിക്ക് പാദസേവ ചെയ്യുന്ന ജോലി അവസാനിപ്പിക്കണം.
സതീശൻ പാച്ചേനി, ഡി.സി.സി പ്രസിഡന്റ്