കാഞ്ഞങ്ങാട്:മുസ്ലിംലീഗ് ജില്ലാ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ എം.സി. ഖമറുദ്ദീൻ എം.എൽ.എ ആ സമയത്തു തന്നെ യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനവും ഒഴിയേണ്ടതായിരുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ഖമറുദ്ദീനെതിരെ ജുവലറിയുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് എം.പി തുറന്നടിച്ചത്. ഖമറുദ്ദീനെതിരെയുള്ള കേസുകളെ സംബന്ധിച്ച് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമായും യു.ഡി.എഫ് സംസ്ഥാന നേതൃത്വവുമായും സംസാരിച്ചിട്ടുണ്ട്.